പലചരക്ക് കട കത്തിനശിച്ചു;ലക്ഷങ്ങളുടെ നാശനഷ്ടം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 December 2021

പലചരക്ക് കട കത്തിനശിച്ചു;ലക്ഷങ്ങളുടെ നാശനഷ്ടം


മാലൂർ:പലചരക്ക് കട കത്തി നശിച്ചു. തോലമ്പ്ര ശാസ്ത്രി നഗർ ടൗണിൽ പ്രവർത്തിക്കുന്ന ഇന്ദിരാനഗർ സ്വദേശി എ എം.അശോകൻ്റെ ഉടമസ്ഥതയിലുള്ള അഷിത സ്റ്റോറിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് രാവിലെ ഏഴ് മണിയോടെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിനിടയിലൂടെ തീയും പുകയും ഉയരുന്നത് കണ്ടത്.തുടർന്ന് കട തുറന്ന് നോക്കിയപ്പോൾ അനാദി സാധനങ്ങളും കന്നാസിൽ സൂക്ഷിച്ച എണ്ണയും പൂർണ്ണമായും കത്തിനശിച്ചിരുന്നു.മൂന്നര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കടയിലെ വൈദ്യുതി മീറ്ററിലെ വയറുകളും വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ച നിലയിലാണ്. വിവരമറിഞ്ഞ് മാലൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog