കണ്ണൂർ പ്രസ് ക്ലബ് ലിഫ്റ്റ് കോംപ്ലക്സിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 26 December 2021

കണ്ണൂർ പ്രസ് ക്ലബ് ലിഫ്റ്റ് കോംപ്ലക്സിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായികണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് ലിഫ്റ്റ് കോംപ്ലക്സിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഞായറാഴ്ച്ച രാവിലെ പ്രസ് ക്ലബ് ഹാളിൽ നടന്ന ശിലാസ്ഥാപന കർമ്മം നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് നിർവഹിച്ചു. 

പൊതു പ്രവർത്തകർക്കടക്കം ഏറെ ഉപകാരപ്രദമായ ലിഫ്റ്റ് കോംപ്ലക്സിൻ്റെ നിർമ്മാണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ കഴിയട്ടെയെന്ന് സ്പീക്കർ ആശംസിച്ചു. 

പ്രസ് ക്ലബ് പ്രസിഡൻ്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, കോർപ്പറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ ആശംസകൾ നേർന്നു. 

പ്രസ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും സുരേന്ദ്രൻ മട്ടന്നൂർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog