എസ്‌എസ്‌എല്‍സി, പ്ലസ്ടു, വിഎച്ച്‌എസ് സി പരീക്ഷാ തീയതികള്‍ നാളെ അറിയാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 26 December 2021

എസ്‌എസ്‌എല്‍സി, പ്ലസ്ടു, വിഎച്ച്‌എസ് സി പരീക്ഷാ തീയതികള്‍ നാളെ അറിയാം


എസ്‌എസ്‌എല്‍സി, പ്ലസ്ടു, വിഎച്ച്‌എസ് സി പരീക്ഷാ തീയതികള്‍ നാളെ അറിയാം

തിരുവനനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ്ടു, വിഎച്ച്‌എസ് സി പരീക്ഷാ തീയതികള്‍ നാളെ അറിയാം.

പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച്‌ വലിയ വിമര്‍ശനം ഉണ്ടായി. എന്നാല്‍ പരീക്ഷ നടന്നത് കുട്ടികള്‍ക്ക് ഗുണമായെന്നും മന്ത്രി പറഞ്ഞു.

അതേസമയം എസ്‌എസ്‌എല്‍സി പരീക്ഷകള്‍ക്ക് പാഠഭാഗങ്ങളുടെ എത്രഭാഗം ഉള്‍പ്പെടുത്തണമെന്നതില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദ്ദേശമാണ് നിലവില്‍ പരിഗണനയിലുള്ളത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog