ബൈക്കില്‍ നിന്നും തെറിച്ച്‌ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ബൈക്കില്‍ നിന്നും തെറിച്ച്‌ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം.

കോട്ടയം: അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും തെറിച്ച്‌ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം മണര്‍ക്കാട് കാവുംപടി തെക്കുംകുന്നേല്‍ അരവിന്ദ് ടി സി (22) ആണ് മരിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മാലം ജംഗ്‌ഷനിലെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച്‌ ബൈക്ക് മറിയുകയും അരവിന്ദ് പത്തടി താഴ്ചയുള്ള തോട്ടിലേയ്ക്ക് വീഴുകയും ചെയ്തു.

എന്നാല്‍ അപകടവിവരം പുറത്തറിഞ്ഞിരുന്നില്ല. കാണാതായതിനെത്തുടര്‍ന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ അരവിന്ദിന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha