
കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭ കുടുംബശ്രീ സി.ഡി.എസ്., ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സ്ത്രീധനത്തിനെതിരേ സ്ത്രീപീഡനത്തിനെതിരേ എന്ന മുദ്രാവാക്യമുയർത്തി സ്ത്രീപക്ഷ നവകേരളം കാമ്പയിനും റാലിയും സംഘടിപ്പിച്ചു.
കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാറോളിഘട്ട് ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ വി.സുജാത അധ്യക്ഷയായി. ആർ.പി.അഷിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.രാമകൃഷ്ണൻ, കെ.അനീഷ്, കെ.കെ.ഷമീർ, കെ.അജിത, കെ.വി.രജീഷ്, എം.വി.ശ്രീജ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ പരിസരത്തുനിന്ന് ആരംഭിച്ച റാലി മാറോളിഘട്ട് ടൗൺ സ്ക്വയറിൽ സമാപിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു