എടക്കാട് നാരായണൻ മാസ്റ്റർ സ്മാരക പുരസ്കാരം വിതരണം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 20 December 2021

എടക്കാട് നാരായണൻ മാസ്റ്റർ സ്മാരക പുരസ്കാരം വിതരണം ചെയ്തു


എടക്കാട്: കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഗ്രന്ഥാലയത്തിന് ലൈബ്രറി കൗൺസിൽ എടക്കാട് നേതൃസമിതി, മുൻ ഗ്രന്ഥശാലാ പ്രവർത്തകനും അധ്യാപക നേതാവുമായിരുന്ന എടക്കാട്  എടക്കാട് നാരായണൻ മാസ്റ്റരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം എടക്കാട് ഊർപഴശ്ശിക്കാവ് യു.പി.സ്കൂളിൽ വച്ച് പത്രപ്രവർത്തകൻ പ്രസാദ് മുല്ലപ്പള്ളി ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലയ്ക്ക് നൽകി. മുൻ കൗൺസിലർ കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്ലസ് ടു തുല്യത പരീക്ഷയിൽ മികച്ച വിജയം നേടിയ വി.വി.പ്രേമരാജനെ അനുമോദിച്ചു.കെ.കെ.ജനാർദ്ദനൻ ഉപഹാരം നൽകി. ഓണോത്സവ വിജയികൾക്ക് സി.കെ.പ്രദീപ് സമ്മാനം നൽകി. ടി.കെ.സുധാകരൻ അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി ,എ.പി.ഹരിതൻ, കെ.വി.കരുണാകരൻ, പി.പത്മാക്ഷൻ, സതീഷ് ശ്രീമന്ദിരം, സത്യൻ എടക്കാട് സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog