അദ്ധ്യയന സമയം വർദ്ധിപ്പിച്ച് പ്രവൃത്തി ദിനം ക്രമീകരിക്കണം -എൻ.ടി.യു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പയ്യന്നൂർ .
ഭാരതത്തിലെ ഏറ്റവും വലിയ അദ്ധ്യാപക പ്രസ്ഥാനമായ ദേശീയ അദ്ധ്യാപക പരിഷത്തിൻ്റെ പയ്യന്നൂർ ഉപജില്ലാ സമ്മേളനം പയ്യന്നൂരിൽ നടന്നു.
സി.കെ.രമേശൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സി.ഐ. ശങ്കരൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാരതത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് സമൂല പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ സമ്മേളനം സർവാത്മനാ സ്വാഗതം ചെയ്തു.വിദ്യാലയങ്ങളുടെ അദ്ധ്യയന സമയം വർദ്ധിപ്പിച്ച് അദ്ധ്യയന ദിവസം ക്രമീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി യുണിഫോം ലഭ്യമാക്കിയ ശേഷം മാത്രമേ യൂണിഫോം നിർബന്ധമാക്കാൻ പാടുള്ളു. കോ വിഡ് കാലത്ത് പൊതുവാഹനങ്ങളിൽ വിദ്യാലയത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് അനുഭവപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ സമയങ്ങളിൽ കൂടുതൽ ബസ്സുകൾ സർവീസ് നടത്തണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി രാജേഷ് തരൂർ മാസ്റ്റർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.ഫെബ്രുവരി മാസം പയ്യന്നൂരിൽ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
സബ് ജില്ലാ സെക്രട്ടറിവി.വി.മുരളീധരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha