മട്ടന്നൂരിൽ ചെങ്കൽ ലോറി അപകടം രണ്ട് ഇരിട്ടി സ്വദേശികൾ മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 December 2021

മട്ടന്നൂരിൽ ചെങ്കൽ ലോറി അപകടം രണ്ട് ഇരിട്ടി സ്വദേശികൾ മരിച്ചു


ഇരിട്ടി : മട്ടന്നൂരിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി ഡ്രൈവർ അടക്കം  രണ്ടുപേർ മരിച്ചു. ഡ്രൈവർ  ഇരിട്ടി വിളമന ഉദയഗിരിയിലെ അരുൺകുമാർ (38)  , ലോഡിങ്ങ് തൊഴിലാളി  വിളമന അമ്പലത്തട്ട് സ്വദേശി രവീന്ദ്രൻ (57) എന്നിവരാണ് മരിച്ചത്. ഇരിട്ടി -  മട്ടന്നൂർ റോഡിൽ മട്ടന്നൂർ ഹാപ്പി വെഡ്‌ഡിങ് സെന്ററിന് സമീപം  ഇന്ന് പുലർച്ചെ 4.30  തോടെ ആയിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നും ചെങ്കൽ കയറ്റി വടകര ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറിയുടെ മുൻഭാഗം മുഴുവൻ തകർന്ന് രണ്ടുപേരും കാബിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. മാറ്റിട്ടാന്നൂർ അഗ്നി ശമന സേനയും പോലീസും സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് ലോറി വലിച്ചു നീക്കി അപകടത്തിൽ പെട്ടവരെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog