സ്ത്രീധന പീഡനം; പരാതിയിൽ കേസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 2 December 2021

സ്ത്രീധന പീഡനം; പരാതിയിൽ കേസ്


നീലേശ്വരം: വിവാഹ ശേഷംകൂടുതല്‍ സ്വർണ്ണ വും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നുവെന്ന ഡാൻസ് ടീച്ചറുടെ പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
പട്ടേന പഴനെല്ലിയിലെ ഡാൻസ് ടീച്ചർ ജിഷയുടെ പരാതിയിലാണ് ഭര്‍ത്താവ് തമിഴ്‌നാട് തിരുപ്പൂരിലെ സഭാപതി, ഭര്‍തൃപിതാവ് അരുണാചലം,അമ്മസുലോജന എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. 2010 ലാണ് ജിഷയും സഭാപതിയും തമ്മിലുള്ള വിവാഹം നടന്നത്.ആ സമയം തമിഴ്‌നാട്ടില്‍ പ്രൊഡക്ഷന്‍ എഞ്ചിനീയര്‍ എന്നുപറഞ്ഞാണ് വിവാഹം നടത്തിയത്. വിവാഹസമയത്ത് സ്വര്‍ണ്ണവും പണവും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹം കഴിച്ച് തിരുപ്പൂരിലെത്തിയപ്പോഴാണ് ഭര്‍ത്താവ് തെറ്റിദ്ധരിപ്പിച്ചതാണെന്നും പ്രൊഡക്ഷന്‍ എഞ്ചിനീയറല്ലെന്നും മനസ്സിലായത്. കല്യാണം കഴിഞ്ഞ് പത്തുമാസത്തോളം കോയമ്പത്തൂരിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് തിരുപ്പൂരിലേക്ക് താമസം മാറ്റി. സ്വന്തമായി വീടുപണിയാന്‍ സ്ഥലം വാങ്ങാനായി പത്തുലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ടാണ് ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് ജിഷ പോലിസിൽ നൽകിയ പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് ഒമ്പത് വയസുള്ള ഇരട്ടകുട്ടികളുണ്ട്. പീഡനം സഹിക്കാന്‍ കഴിയാതെ ജിഷ തിരുപ്പൂരില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മക്കളോടൊപ്പം തിരിച്ചുവരികയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog