സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാപ്പിനിശ്ശേരി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെപിടിയിലായി.അഴീക്കോട് വെല്ലക്കല്ലിലെ ടി. നിജിലിനെ (28)യാണ് റേഞ്ച് എക് സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറും സംഘവും പിടികൂടിയത്. അഴീക്കോട് ഫെറി റൊട്ടി മുക്കിൽ വെച്ചാണ് കെ.എൽ 13.എ.പി.9649 നമ്പർ ജൂപ്പിറ്റർ സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് പിടിയിലായത്.വാഹന പരിശോധനയിൽ
പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോളി, അബ്ദുൾ നാസർ. ആർ.പി, സിവിൽ എക്സൈസ് ഓഫീസർ മാരായ നിഷാദ്,ഷഫീക്, സനീബ്, ശ്രിജിൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha