ടെക്‌നോളജി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ടെക്‌നോളജി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ :പുതുതലമുറയുടെ അഭിരുചികൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ നിർമ്മിച്ചു വിപണനം ചെയ്താൽ കൈത്തറി മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.

പരമ്പരാഗത വസ്ത്ര മേഖലയെ പരിപോഷിപ്പിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ടെക്‌നോളജി ക്ലിനിക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കൈത്തറി വസ്ത്ര നിർമ്മാണ രംഗത്ത് പ്രഫഷണൽ കാഴ്ചപ്പാടുകൾ ഉണ്ടാവണം. കൈത്തറി ഉൽപ്പന്നങ്ങൾ കൃത്യമായി പ്രദർശിപ്പിക്കാനാവണം. വിപണന രംഗത്തും മാറ്റങ്ങൾ വേണം കൊല്ലം തോറും നിശ്ചിത തുകയുടെ കൈത്തറി തുണിത്തരങ്ങൾ വാങ്ങുമെന്ന് ഓരോ കുടുംബവും തീരുമാനിച്ചാൽ ഇപ്പോഴത്തെ പ്രതിസന്ധികൾ നിഷ്പ്രയാസം മറകടക്കാൻ കഴിയും-പി പി ദിവ്യ പറഞ്ഞു.

കൈത്തറി വിപണിയെ ആകർഷകമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തിയാൽ വലിയ ഓൺലൈൻ മാർക്കറ്റിങ്ങിന് ഒപ്പം കിടപിടിക്കാൻ സാധിക്കുമെന്ന് മുഖ്യാതിഥി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. കൂട്ടായി ചേർന്ന് പ്രവർത്തിച്ചാൽ കണ്ണൂരിനെ കൈത്തറിയുടെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൈത്തറിയെ സംരക്ഷിക്കുന്നതിനും പരമ്പരാഗത വസ്ത്രമേഖലയെ പരിപോഷിപ്പിക്കുന്നതിനുമായി കൈത്തറി, പവർലൂം സംഘങ്ങൾ, സ്വകാര്യ മേഖലയിലെ ഗാർമെന്റ്സ് യൂണിറ്റുകൾ എന്നിവർക്കായാണ് ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിച്ചത്.

ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഐ ഐ എച്ച് ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീധന്യൻ നാട്ടിയാല, എൻഐഎഫ്ടി ഡയറക്ടർ ഡോ പുനീത് സൂദ്, ജില്ലാ വ്യവസായ കേന്ദ്രം ഹാൻഡ്ലൂം മാനേജർ പി വി രവീന്ദ്രൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ സുദർശനൻ, അസി.രജിസ്ട്രാർ കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha