പയ്യന്നൂർ വിമൻസ് പോളിടെക്നിക് കോളേജിന് അഭിമാനനിമിഷം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 December 2021

പയ്യന്നൂർ വിമൻസ് പോളിടെക്നിക് കോളേജിന് അഭിമാനനിമിഷം


പയ്യന്നൂർ വിമൻസ് പോളിടെക്നിക് കോളേജിന് അഭിമാനനിമിഷം

പയ്യന്നൂർ : സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള സംസ്ഥാന അവാർഡിൽ രണ്ടാം സ്ഥാനം പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളേജിന്.

പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും നടത്തിയ മികച്ച ഇടപെടലിന്റെ ഭാഗമായാണ് വിമൻസ് പോളിടെക്നിക് കോളേജിലെ ക്ലബ്ബിനെ അവാർഡിനായി തിരഞ്ഞെടുത്തത്.

കാമ്പസിനകത്തും പരിസരങ്ങളിലും നടത്തിയ പരിസ്ഥിതി പഠന ക്യാമ്പുകൾ, സംസ്ഥാനത്തെ വിവിധ പ്രവർത്തനങ്ങൾ, കാമ്പസിലെ ജൈവവൈവിധ്യങ്ങൾ വന്യജീവിസങ്കേതങ്ങളിൽ നടത്തിയ പഠനക്യാമ്പുകൾ, കോറോത്ത കുന്നിടിക്കലുകൾക്കെതിരേ നടത്തിയ പ്രവർത്തനങ്ങൾ, കാനായി കാന സംരക്ഷിക്കുന്നതിനായി നടത്തിയ സംരക്ഷിക്കുന്നതിനും കാമ്പസ് ഹരിതാഭമാക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ, കാമ്പസ് മാലിന്യവിമുക്തമാക്കുന്നതിന് നടത്തിയ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, മാടായിപ്പാറയിൽ സംഘടിപ്പിച്ച മഴ ക്യാമ്പ്, വലിയപറമ്പ കടപ്പുറത്ത് സംഘടിപ്പിച്ച കടലറിവ് ക്യാമ്പ് എന്നിവയെല്ലാം വ്യത്യസ്തങ്ങളായ പരിസ്ഥിതി പഠന ബോധവത്കരണ പ്രവർത്തനങ്ങളായിരുന്നു. ഫാക്കൽറ്റി ഇൻ ചാർജ് എം. അനീഷ് കുമാറാണ് ഭൂമിത്രസേനാ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog