അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മേഖല സമ്മേളനം കണ്ണൂരിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 December 2021

അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മേഖല സമ്മേളനം കണ്ണൂരിൽ


അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മേഖല സമ്മേളനം കണ്ണൂരിൽ

അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കണ്ണൂർ മേഖല സമ്മേളനം കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രസൂൽ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു.

മറ്റു സംഘടനകളെ അപേക്ഷിച്ച് കുറെയേറെ സമരങ്ങൾ നടത്തിയിട്ടും ലഭിക്കാത്ത ക്ഷേമ നിധി അനുകൂല്യങ്ങൾ അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ നേടിയെടുത്തിട്ടുണ്ട്. അത് സംഘടനയുടെ വിജയമാണെന്നും സംഘടനാ പ്രവർത്തനങ്ങൾ കേരളത്തിലെ നിരാലംഭരായാ ഒരുപാട് പേരെ സഹായിക്കാൻ സംഘടന മഹത്വം കൊണ്ട് പറ്റിയിട്ടുണ്ടെന്നും പ്രസൂൽ വടക്കുമ്പാടു സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.

ബൈറ്റ് മേഖല പ്രവത്തന റിപ്പോർട്ട്‌ സജീഷ് കെ യും ജില്ലാ പ്രവർത്തന റിപ്പോർട്ട്‌ പ്രതീഷ് പുണങ്കോട് ഉം അവതരിപ്പിച്ചു.മേഖല പ്രസിഡന്റ്‌ പ്രനിൽ പി കെ അധ്യക്ഷനായി.മേഖല ജോയിൻ സെക്രട്ടറി രൂപേഷ് കുമാർ,മേഖല സെക്രട്ടറി രാകേഷ് പി,ഷാജി കാരായി,തമ്പാൻ ടി വി ,റജിൽ ടി കെ, രാജേഷ് എൻ,എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog