കഞ്ചാവുമായി നീലേശ്വരം സ്വദേശികൾ തലശേരിയിൽ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി .കഞ്ചാവു പൊതിയുമായി നീലേശ്വരം സ്വദേശികളായ യുവാക്കൾ തലശേരി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി.നീലേശ്വരം കരുവാച്ചേരി സ്വദേശി തലക്കൽ ഹൗസിൽ ഷഫീഖ് (26), നീലേശ്വരം ആനച്ചാൽ സ്വദേശി സലാമത്ത് മൻസിലിൽ പി.വി.നിസാമുദ്ദീൻ (27) എന്നിവരെയാണ്
ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് എൻഫോഴ്സ്മെൻ്റിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ബി.ദീപക്കിൻ്റെ നേതൃത്വത്തിൽ റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ഷിബു . കെ.സി യും സംഘവും പിടികൂടിയത്. തിരുവങ്ങാട് വില്ലേജ് ഓഫീസിന് മുൻവശം വെച്ച് 20 ഗ്രാം കഞ്ചാവുമായി നിസാമുദ്ദീനെയും ദേശീയ പാതയിൽ പരി മഠം ബസ് സ്റ്റോപ്പിന് സമീപം വെച്ച് 20 ഗ്രാം കഞ്ചാവു പൊതിയുമായി ഷഫീഖിനെയും പിടികൂടിയത്.

റെയ്ഡിൽ പ്രിവൻ്റീവ് ഒഫീസർ സന്തോഷ്.ടി.സിവിൽ എക്സൈസ് ഓഫീസർമാരായ ജിജീഷ്,ബഷീർ പി , രതീഷ് സി.പി, സമീർ കെ. കെ , മുഹമ്മദ് ഹബീബ്. കെ.പി., സീനിയർ ഗ്രേഡ് ഡ്രൈവർ സുരാജ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha