ബി എം എസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 ബി എം എസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ

ഭാരതിയ മസ്ദൂർ സംഘ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ നടന്ന പ്രതിഷേധ പരിപാടി ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.പി. രാജീവൻ ഉദ്ഘാടനം ചെയ്തു കേന്ദ്ര സർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ കുറയ്ക്കുകയും രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും നികുതിയിൽ ഇളവ് നൽകി ജനപ്രതിബദ്ധത കാണിച്ചപ്പോൾ കേരളം ഇതിൽ നിന്നൊക്കെ മാറി നിന്ന് ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി. രാജീവൻ ആരോപിച്ചു.

അടിക്കടിയുണ്ടാവുന്ന ഇന്ധന വില വർധനവ് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് ബി.എം.എസ് പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത്. കേന്ദ്രം ഇത് തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും സംസ്ഥാന സർക്കാർ ഇതംഗീകരിക്കാൻ കൂട്ടാക്കിയില്ലെന്നും രാജീവൻ പറഞ്ഞു.

പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, സംസ്ഥാന സർക്കാർ ഇന്ധന വില കുറക്കുക, വിലക്കയറ്റം തടയുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡൻ്റ് സി.വി തമ്പാൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം വേണുഗോപാൽ സ്വാഗതം പറഞ്ഞു. ടി മനോജ്, എം പ്രസന്നൻ, എം നാരയണൻ, ആർ കെ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha