
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള കരകൗശല വികസന കോർപ്പറേഷൻ കണ്ണൂർ യൂണിറ്റായ കൈരളി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ത്തോടനുബന്ധിച്ച് അഖിലേന്ത്യാ കരകൗശല കൈത്തറി വിപണന മേള കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ചു. മേള കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല കൈത്തറി തൊഴിലാളികൾ നിർമ്മിക്കുന്ന ഉൽപന്നങ്ങളാണ് മേളയിലൂടെ വിറ്റഴിക്കുന്നത്. കേരളത്തിന്റെ തനത് കരകൗശല ശില്പങ്ങൾ ആയ വീട്ടിയും തേക്കിൽ തീർത്ത ശിൽപ്പങ്ങൾ, ലോകപ്രശസ്തമായ ആറന്മുളക്കണ്ണാടി, പിത്തള യിലും ഓട്ടിലും തീർത്ത വിളക്കുകൾ, ചന്ദനതൈലം ചന്ദന കഷണങ്ങൾ നെറ്റിപ്പട്ടം എന്നിവ മേളയിൽ ലഭ്യമാണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു