ക്ഷേത്രം ഓഫീസ് കുത്തിതുറന്ന് കവർച്ച

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നീലേശ്വരം: ക്ഷേത്രം ഓഫീസ് കുത്തിതുറന്ന് കവർച്ച. പള്ളിക്കര ഗെയിറ്റിന് സമീപത്തെ പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ക്ഷേത്രം ഭാരവാഹികൾ ഇന്നലെ വൈകുന്നേരം ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്. ഓഫീസിലെ അലമാര കുത്തിതുറന്ന മോഷ്ടാവ് ചെറിയ ഭണ്ഡാരവും അലമാരയിൽ വഴിപാട് വക സൂക്ഷിച്ച 4000 രൂപയും കടത്തികൊണ്ടു പോയി. തുടർന്ന് ക്ഷേത്രം വഴിപാട് ക്ലാർക്ക് പി.വി.അനിൽ നീലേശ്വരം പോലീസിൽ പരാതി നൽകി. സ്ഥലത്തെത്തിയ എസ്.ഐ.കെ.ഇ.ജയചന്ദ്രൻ്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha