പച്ചക്കറി വിൽപ്പനയുടെ മറവിൽ ലഹരി വിൽപ്പന ; നിരോധിത പുകയില ഉൽപന്നങ്ങൾ സഹിതം വ്യാപാരി പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 December 2021

പച്ചക്കറി വിൽപ്പനയുടെ മറവിൽ ലഹരി വിൽപ്പന ; നിരോധിത പുകയില ഉൽപന്നങ്ങൾ സഹിതം വ്യാപാരി പിടിയിൽ


തളിപ്പറമ്പ്.ക്രിസ്തുമസ്‌, പുതുവത്സരാഘോഷം എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് റെയിഞ്ച് പാർട്ടി തളിപ്പറമ്പ മാർക്കറ്റ് റോഡിൽ നടത്തിയ റെയിഡിൽ തളിപ്പറമ്പ് ബി.ഇ.എം .എല്‍‌.പി സ്കൂൾ സമീപത്ത് പച്ചക്കറി കടയിൽ നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, കൂൾ ലിപ്സ് എന്നിവ വിൽപ്പന നടത്തവേ ടൗണിലെ പച്ചക്കറി വ്യാപാരിയായ മദ്രസക്ക് സമീപം താമസിക്കുന്ന എം.അയൂബിനെ(35) 4.5 കിലോ.ഗ്രാം പുകയില ഉല്പന്നങ്ങളുമായി പിടികൂടി. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.വി.രാമചന്ദ്രന്റെ നേതൃത്ത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റിവ്‌ ഓഫീസർമാരായ കെ.പി.മധുസൂദനൻ, എ.അസീസ്, പ്രിവൻറിവ് ഓഫീസർ(ഗ്രേഡ്) മനോഹരൻ.പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഹാരിസ്, ഫെമിൻ.ഇ.എച്ച്, ഡ്രൈവർ സിവി.അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog