കോൺഗ്രസ് ജനജാഗരൺ പദയാത്ര 21 ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 December 2021

കോൺഗ്രസ് ജനജാഗരൺ പദയാത്ര 21 ന്


ഇരിട്ടി: വർഗീയതയ്ക്കും കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം കെ പി സി സി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്തുന്ന ജനജാഗരൺ പദയാത്ര 21 ന് ഇരിട്ടിയിൽ നടക്കുമെന്ന് സണ്ണി ജോസഫ് എം എൽ എ, തോമസ് വർഗ്ഗീസ് എന്നിവർ  പത്രസമ്മേളനത്തിൽ പറഞ്ഞു. . സണ്ണി ജോസഫ് എം എൽ എ നയിക്കുന്ന പദയാത്ര 21 ന് ഉച്ചക്ക് ശേഷം 2.30 ന് പുന്നാട് നിന്നും ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി. ഡി.  സതീശൻ ഉദ്ഘാടനം ചെയ്യും . വൈകിട്ട് അഞ്ചിന് ഇരിട്ടിയിൽ നടക്കുന്ന സമാപന സമ്മേളനം കെ പി സി സി പ്രസിഡൻറ് കെ. സുധാകരൻ  ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog