കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ ആധാര്‍ മേളകള്‍ സംഘടിപ്പിക്കുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 9 December 2021

കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ ആധാര്‍ മേളകള്‍ സംഘടിപ്പിക്കുന്നു


കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ ആധാര്‍ മേളകള്‍ സംഘടിപ്പിക്കുന്നു

കണ്ണൂര്‍ :പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റ് തിരുത്തുന്നതിനും കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ ആധാര്‍ മേളകള്‍ സംഘടിപ്പിക്കുന്നു.

കണ്ണൂര്‍, തളിപ്പറമ്പ എന്നീ ഹെഡ്‌പോസ്റ്റോഫീസുകളിലും കൂടാളി, കൊളച്ചേരി, തയ്യേനി, മൊട്ടമ്മല്‍, കരുവഞ്ചാല്‍, മലപ്പട്ടംഎന്നിവിടങ്ങളിലും ഡിസംബര്‍ ഒമ്പത് മുതല്‍ 11 വരെയയാണ് മേള നടക്കുക.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കും. തപാല്‍ വകുപ്പിലെ വിവിധ പദ്ധതികളായ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍, ജന്‍ സുരക്ഷ സ്‌കീമുകള്‍, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍, കോമണ്‍ സര്‍വീസ് സെന്റര്‍ സേവനങ്ങള്‍, മൈ സ്റ്റാമ്പ്, ഫിലാറ്റലി ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍പറഞ്ഞ പോസ്റ്റോഫീസുകളുമായി ബന്ധപ്പെടുക.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog