കെ റെയിൽ സ്ഥലമെടുക്കൽ ഓഫീസ്‌ അടുത്തയാഴ്‌ച തുടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ ജില്ലയിൽ സിൽവർലൈൻ അർധ അതിവേഗ റെയിൽപാത (കെ റെയിൽ) സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കുന്നതിന്‌ ഓഫീസ്‌ അടുത്തയാഴ്‌ച പ്രവർത്തനമാരംഭിക്കും. അശോകാ ആശുപത്രിക്ക്‌ സമീപമാണ്‌ ഓഫീസിനായി സ്ഥലം കണ്ടെത്തിയത്‌. സ്ഥലമേറ്റെടുപ്പ്‌ നടപടികൾക്കായി സ്‌പെഷ്യൽ തഹസിൽദാരെയും ഏഴ്‌ ജീവനക്കാരെയും നിയമിച്ചു. പത്തുപേരെക്കൂടി ഉടൻ നിയമിക്കും.

ന്യൂമാഹി മുതൽ പയ്യന്നൂർ വരെ 63 കിലോമീറ്ററിൽ നിർമിക്കുന്ന കെ റെയിൽ

കണ്ണൂർ താലൂക്കിലെ കണ്ണൂർ ഒന്ന്‌, കണ്ണൂർ രണ്ട്‌, എളയാവൂർ, ചെറുകുന്ന്‌, ചിറക്കൽ, എടക്കാട്‌, കടമ്പൂർ, കണ്ണപുരം, മുഴപ്പിലങ്ങാട്‌, പള്ളിക്കുന്ന്‌, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി, പയ്യന്നൂർ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, തലശേരി താലൂക്കിലെ ധർമടം, കോടിയേരി, തലശേരി, തിരുവങ്ങാട്‌, ന്യൂമാഹി എന്നീ വില്ലേജുകളിലൂടെ കടന്നുപോകും. 196 ഹെക്ടർ സ്ഥലമാണ്‌ ഏറ്റെടുക്കുന്നത്‌. പള്ളിക്കുന്ന്‌ മുതൽ പയ്യന്നൂർവരെയുള്ള വില്ലേജുകളിൽ അലൈൻമെന്റിൽ കല്ലിടുന്നത്‌ പൂർത്തിയായി. സാമൂഹ്യാഘാതപഠനത്തിനുള്ള കരാർ നൽകുന്നതിന്‌ ടെൻഡർ ക്ഷണിച്ചു. അവസാന ദിവസം പത്താണ്‌. 13ന്‌ ടെൻഡർ തുറക്കും. സാമൂഹ്യാഘാത പഠനറിപ്പോർട്ട്‌ സർക്കാർ അംഗീകരിക്കുന്നതോടെ ഫോർ വൺ വിജ്ഞാപനം പുറപ്പെടുവിക്കാനാകും. ഇതോടെ സർവേ ആരംഭിക്കാം. നിലവിലുള്ള റെയിൽ പാതയ്‌ക്ക്‌ സമാന്തരമായാണ്‌ ഭൂരിഭാഗം ദൂരവും കെ റെയിൽ. വലിയ വളവുകൾ ഉള്ളയിടങ്ങളിൽ മാത്രമാണ്‌ നിലവിലുള്ള പാതവിട്ട്‌ സഞ്ചരിക്കുക. പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച്‌ എല്ലാ ആഴ്‌ചയും ഉന്നത അധികൃതരുടെ നേതൃത്വത്തിൽ വിലയിരുത്തലും നടക്കുന്നുണ്ട്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha