ഗൃഹനാഥൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂർ.നിർമ്മാണ തൊഴിലാളിയായ ഗൃഹനാഥനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കടന്നപ്പള്ളി ചെറുവാച്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദാമോദരൻ – കാർത്ത്യായനി ദമ്പതികളുടെ മകൻ വാർപ്പ് മേസ്ത്രിയായ മുതലക്കടിയൻ മനോഹരനെ (49)യാണ് ഇന്ന് രാവിലെ 9.30 മണിയോടെ പയ്യന്നൂർ കിഴക്കേ കണ്ടങ്കാളിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ. സുനിത, മക്കൾ: അഭിഷേക്, അഭിനവ് സഹോദരങ്ങൾ. സൽഗുണൻ, ഗിരീഷ്, ഹരീഷ് ,ഉഷ. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. പയ്യന്നൂർ എസ്.ഐ.പി. വിജേഷിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha