
തളിപ്പറമ്പ്. വ്യാജരേഖ ചമച്ച് 100 കോടിയിലധികം രൂപ വിലവരുന്ന എസ്റ്റേറ്റ് കൈവശപ്പെടുത്തി തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ. ചെറുവത്തൂർ പിലിക്കോട് കാലിക്കടവ് സ്വദേശി കാരയിൽ മുത്തലീബിനെ (50)യാണ് ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറിൻ്റെ നിർദേശപ്രകാരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശും സംഘവും എറണാകുളത്ത് വെച്ച് അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.2016-17 കാലഘട്ടത്തിൽ കുറുമാത്തൂർ വില്ലേജിലെ തുമ്പശേരി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഏറണാകുളത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. കേസിൽ മറ്റൊരു പ്രതിയായ അന്നത്തെ സബ് രജിസ്ട്രാർആയിരുന്ന പുഴാതിയിലെ പി.വി.വിനോദ് കുമാറി കഴിഞ്ഞ മാസം തൃശൂരിൽ വെച്ച് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു