സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിക്ക്‌ 5 വർഷം കഠിനതടവ്‌ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 23 December 2021

സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിക്ക്‌ 5 വർഷം കഠിനതടവ്‌


തലശേരികൊലക്കേസിൽ കോടതിയിൽ അനുകൂലമായി സാക്ഷിപറയണമെന്ന്‌ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിക്ക്‌ അഞ്ച്‌ വർഷം കഠിനതടവ്‌. കേളകം കരുവള്ളിയിലെ കെ കെ രവീന്ദ്രന്റെ വീട്ടിൽ അതിക്രമിച്ചുകയറി കത്രിക കാട്ടി ഭീഷണിപ്പെടുത്തിയ കേളകം വെള്ളാപ്പള്ളിയിൽ ജോർജിനെ (60)യാണ്‌ അഡീഷണൽ സെഷൻസ്‌ കോടതി–- ഒന്ന്‌ ജഡ്‌ജി എ വി മൃദുല ശിക്ഷിച്ചത്‌. വിവിധ വകുപ്പുകൾപ്രകാരം രണ്ടര വർഷം കഠിനതടവ്‌ വേറെയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാൽ മതി. 2014 ഏപ്രിൽ രണ്ടിന്‌ രാത്രിയാണ്‌ സംഭവം.  പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ സി കെ രാമചന്ദ്രൻ ഹാജരായി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog