ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 23 December 2021

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


വെസ്റ്റ്ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന് മുൻവശത്താണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും നഗരത്തിലേക്ക് വരികയായിരുന്ന ഡ്യൂക്കിന്റെ പുതിയ മോഡൽ ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും ബസ്സിനുള്ളിലായി. നാട്ടുകാർ എത്തി അപകടത്തിൽ പെട്ടവരെ വലിച്ചെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരണപ്പെടുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog