ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയാ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 23 December 2021

ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയാ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി ഉദ്ഘാടനം ചെയ്തു


തളിപ്പറമ്പ്:  ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയാ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമിയെ മുന്നിൽ നിർത്തി വർഗീയ ധ്രുവീകരണം നടത്തി നേട്ടമുണ്ടാക്കാനുള്ള സി പി എം ശ്രമം വിനാശകരമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി.

ജമാഅത്തെ ഇസ്‌ലാമി തളിപ്പറമ്പ് ഏരിയ സംഘടിപിച്ച കമ്മ്യൂണിസം – ലിബറലിസം – ഇസ്‌ലാം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലാളിത്ത-ഫാസിസ്റ്റ് ശക്തികൾ ലോകത്ത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ സാമ്രാജ്യത്വ വിരുദ്ധത അവകാശപ്പെടുന്ന സി പി എം ഏറ്റ് പിടിക്കുന്നത് അങ്ങേയറ്റം വിരോധാഭാസമാണ്. മുസ്ലിം സംഘടനകളെ പൈശാചിക വൽക്കരിച്ചു താൽക്കാലിക രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള പാർട്ടി സെക്രട്ടറി കോടിയേരി ഉൾപ്പെടെ ഉള്ളവരുടെ ശ്രമം വാസ്തവത്തിൽ സംഘപരിവാറിന് മണ്ണൊരുക്കി കൊടുക്കലാണ് ലിബറലിസം എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം ടി മുഹമ്മദ് വേളം പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി സികെ ജബ്ബാർ അധ്യക്ഷത വഹിച്ചു. സി എച്ച് മിഫ്താഫ് സ്വാഗതവും സി മുഹമ്മദ്‌ അഷ്‌റഫ്‌ നന്ദിയും പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog