തലശേരി ഹെറിറ്റേജ് ബിനാല ജനുവരി 29ന്‌ തുടങ്ങും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 23 December 2021

തലശേരി ഹെറിറ്റേജ് ബിനാല ജനുവരി 29ന്‌ തുടങ്ങും


തലശേരി നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇൻടാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജ്, ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ തലശേരിയിൽ ജനുവരി 29 മുതൽ ഫെബ്രുവരി 28വരെ ഹെറിറ്റേജ് ബിനാലെ സംഘടിപ്പിക്കുന്നു. പിയർ ബ്രിഡ്ജ് പരിസരം, അണ്ടലൂർക്കാവ്, കതിരൂർ പൊന്ന്യം, ചൊക്ലി – പാത്തിക്കൽ, മാഹി  കേന്ദ്രങ്ങളിലാണ് ബിനാലെ നടക്കുക. ഇതിനായി ടൂറിസം വകുപ്പ് ആറ് കോടി അനുവദിച്ചു. സമകാലിക ബിനാലെഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷമുള്ള വിവിധതരം പെയിന്റിങ്, ഫ്യൂഷൻ ഡാൻസ്, ക്രാഫ്റ്റ്, കൊളാഷ്, പേപ്പർ ക്രാഫ്റ്റ്, എന്നിങ്ങനെ 12 മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ആവിഷ്കാര ചിന്തകൾ ഉൾക്കൊള്ളുന്നതാണ് പിയർ റോഡിൽ ഒരുക്കുന്ന സമകാലിക ആർട് ബിനാലെ. റിച്വൽ ആർട് ബിനാലെതെയ്യത്തിനോട് സാമ്യമുള്ള ലോകത്തിലെ വിവിധ കലാരൂപങ്ങൾ, അവയുടെ കിരീടം, ഡോക്യുമെന്ററി പ്രദർശനം എന്നിവയാണ്‌ ഇവിടെ ഉൾപ്പെടുത്തുക. തെയ്യം കലാകാര സംഗമവും നടക്കും.പരമ്പരാഗത ബിനാലെവിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ആയോധന കലകളുടെ അവതരണമാണ് പൊന്ന്യത്ത്.  ഗോത്രകലകളും വെെദ്യവും വംശീയ ഭക്ഷണവും ചൊക്ലി പാത്തിക്കലിലെ ഗോത്രകലാ ബിനാലെയിൽ ഒരുക്കും.  നാടോടി യ കലകളുടെ അവതരണമാണ് മാഹി വേദിയാകുന്ന ബിനാലെയിൽ ഉണ്ടാവുക. തലശേരിയിൽ നാട്ടരങ്ങ് എന്ന പേരിയൽ സ്ഥിരം കലാ വേദിയൊരുക്കാനും പദ്ധതിയുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog