എസ് എസ് എഫ് കാമ്പസ് അസംബ്ലി 25, 26 തീയതികളിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 23 December 2021

എസ് എസ് എഫ് കാമ്പസ് അസംബ്ലി 25, 26 തീയതികളിൽ


ഇരിട്ടി:  എസ് എസ് എഫ്. ജില്ലാ കാമ്പസ് അസംബ്ലി  25, 26 തിയ്യതികളിൽ ഉളിയിൽ മജ്ലിസിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്നായി എഴു നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും
ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് സംഘാടക സമിതി ചെയർമാൻ എൻ. അബ്ദുൾലത്തിഫ് സഅദി പതാക ഉയർത്തും. തുടർന്ന് വിവിധ സെഷനുകളിൽ കെ.എം. അബ്ദുൾ ഖാദർ, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് അമാനി എന്നിവർ ക്ലാസ്സെടുക്കും.  ഞായറാഴ്ച്ച രാവിലെ ഒമ്പതിന്  പരിപാടി കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അനസ് അമാനി അധ്യക്ഷത വഹിക്കും. അബ്ദുൾ മജീദ് അരിയല്ലൂർ, ഡോ.നൂറുദ്ദിൻ റാസി, ഡോ. അബൂബക്കർ, ദേവർശോല അബ്ദുൾ സലാം മുസ്ല്യാർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സി.കെ. റാഷിദ് ബുഖാരി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുക്കും. വൈകുന്നേരം 4 ന് വിദ്യാർത്ഥി റാലിയോടെ സമാപിക്കും.  പരിപാടിയുടെ അനുബന്ധമായി വെള്ളിയാഴ്ച്ച വൈകുന്നേരം 6 ന് ആത്മിയ സമ്മേളനം നടക്കും. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുൾ റഹ്മാൻ സഖാഫി എന്നിവർ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ സി. സാജിദ്, ഷാജഹാൻ മിസ്ബാഹി, മൂസ സഅദി, ഇ.കെ. ഇർഷാദ്, കെ.വി. കബീർ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog