അയ്യൻകുന്നിൽ എൽ ഡി എഫിന്റെ റിലെ സത്യാഗ്രഹ സമരം തുടങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 23 December 2021

അയ്യൻകുന്നിൽ എൽ ഡി എഫിന്റെ റിലെ സത്യാഗ്രഹ സമരം തുടങ്ങി


 ഇരിട്ടി: അയ്യൻക്കുന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ ഡി എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആരംഭിച്ച റിലെ സത്യാഗ്രഹ സമരം സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
ഇരിട്ടി: അയ്യൻക്കുന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാത്തതിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റിലെ സത്യാഗ്രഹ സമരം തുടങ്ങി.ഉരുപ്പും കുറ്റി  ഏഴാംകടവിലെ ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പന്നി ഫാമിന് ലൈസൻസ് നൽകിയത് പുനപരിശോധിക്കുക, കുടിവെള്ള വിതരണത്തിലെ വെട്ടിപ്പ് അന്വോഷിക്കുക, നീർമറി്പദ്ധതിയുടെ ഭാഗമായി പശുക്കളെ വിതരണം ചെയ്തതിൽ  നടന്ന സാമ്പത്തിക ഇടപാടുകൾ അന്വോഷിക്കുക, തൊഴിലുറപ്പ് പദ്ധതിയുെട ഫണ്ട് തിരിമറി നടത്തിയവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് ഭരണം അഴിമതിയുടെ കൂട്ടരങ്ങായി മാറിയെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പണം കൊള്ളയടിക്കുന്ന ഭരണ സമതിക്ക് കൂട്ടു നില്ക്കുന്ന സമീപനമാണ് അസി. സെ്ര്രകട്ടറിയിൽ നിന്നും മറ്റ് ചില ജീവനക്കാരിൽ നിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.കെ.ജെ ജോണി അധ്യക്ഷത വഹിച്ചു. സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, ജില്ലാ കമ്മിറ്റി അംഗം കെ.ശ്രീധരൻ, എൻ.ഐ സുകുമാരൻ, പി.പി അശോകൻ, എൽ.ഡി.എഫ്  നേതാക്കളായ അജയൻ പായം, പായം ബാബുരാജ്, അബ്രഹാം പാരിക്കാപ്പള്ളി, ആന്റണി മാസ്റ്റർ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog