
നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യ മേഖലയില്‍ കേരളം നടത്തുന്ന മാതൃകാപരമായ ഇടപെടലുകളാണ് കേരളത്തെ ഈ സ്ഥാനത്തെത്തിച്ചത്. കോവിഡ് കാലത്ത് മികച്ച ചികിത്സയോടൊപ്പം തന്നെ ആശുപത്രി വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്. അതിനുള്ള അംഗീകാരം കൂടിയാണിത്.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യ ഫലങ്ങളില്‍ പുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനുമുള്ള ചുവടുവെപ്പാണ് ദേശീയ ആരോഗ്യ സൂചിക. അയല്‍ സംസ്ഥാനമായ തമിഴ്‌നാട് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ് ആണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു