വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 28 December 2021

വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി

 

പരിയാരം. വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി.കോരൻപീടികക്ക് സമീപം അംഗൻവാടിക്ക് പിറകിൽ താമസിക്കുന്ന റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ നാരായണൻ്റെ മകൻ സുധീഷിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 59 എക്സ് 1392 നമ്പർ സ്റ്റാൻഡേർഡ് ബുള്ളറ്റ് ആണ് മോഷണം പോയത്.ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടതായിരുന്നു ഇന്ന്പുലർച്ചെ കാണാതാവുകയായിരുന്നു.തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബുവിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog