
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കെ.എസ്.യു. ജില്ലാ കമ്മിറ്റി രാത്രിമാർച്ച് സംഘടിപ്പിച്ചു. തീപ്പന്തവുമായി വീട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രവർത്തകരെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് മാർച്ച് ഉദ്‌ഘാടനം ചെയ്തു. വി.സി. ഒരുനിമിഷംപോലും ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ കടുത്ത സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിജു ഉമ്മർ, സി.ടി. അഭിജിത്ത് ചൂളിയാട്, ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം, ഹരികൃഷ്ണൻ പാളാട്, മുഹമ്മദ് റാഹിബ്, കെ.ഇ. ഉജ്ജ്വൽ പവിത്രൻ, ആഷിത്ത് അശോകൻ, സുഹൈൽ ചെമ്പൻതൊട്ടി തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു