ചെങ്കൽപണയ്‌ക്കരികെയുള്ള ടവർ നിർമ്മാണം പ്രദേശവാസികൾ ആശങ്കയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 20 December 2021

ചെങ്കൽപണയ്‌ക്കരികെയുള്ള ടവർ നിർമ്മാണം പ്രദേശവാസികൾ ആശങ്കയിൽകാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ഏറ്റുകുടുക്കയിലെ സ്വകാര്യ മൊബൈൽ ടവർ നിർമാണം പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ആലപ്പടമ്പ വില്ലേജിൽ ഏറ്റുകുടുക്ക ഖാദിക്ക് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ടവർ നിർമാണം പുരോഗമിക്കുന്നത്. ടവറിനു സമീപത്തായി ഏകദേശം 30-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ടവറിനോട് ചേർന്ന് ചെങ്കൽ ഖനനം നടത്തിയ വലിയ കുഴിയുമുണ്ട്. അതിനാൽ ഈ സ്ഥലം മൊബൈൽ ടവർ നിർമിക്കാൻ അനുയോജ്യമല്ലെന്നും സമീപത്തെ വീടുകൾക്ക് ഭീഷണിയാകുമെന്നും പരിസരവാസികൾ പറയുന്നു.സമീപപ്രദേശത്ത് നിലവിൽ നാല് ടവറുകൾ ഉണ്ട്. മൊബൈൽ റേഞ്ച് ഉള്ള സ്ഥലം കൂടിയാണ് ഏറ്റുകുടുക്ക. ധാരാളം ആൾതാമസമില്ലാത്ത സ്ഥലം ഉണ്ടായിട്ടും ജനവാസകേന്ദ്രത്തിൽ ടവർ സ്ഥാപിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ടവർ നിർമാണത്തിനെതിരെ 100-ഓളം ജനങ്ങൾ ഒപ്പ് വെച്ച നിവേദനം ജില്ലാ കളക്ടർ, മനുഷ്യാവകാശകമ്മീഷൻ, കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക് നൽകിയിരുന്നു. മൊബൈൽ ടവറിന് ജനങ്ങൾ എതിരില്ല. ചെങ്കൽ ഖനനം നടത്തിയ മുപ്പതോളം അടിതാഴ്ചയിലുള്ള കുഴിക്കരികെയുള്ള ടവർ നിർമാണം അനധികൃതമാണ്‌. ആൾതാമസമില്ലാത്ത സ്ഥലത്തേക്ക് ടവർ മാറ്റി സ്ഥാപിക്കാൻ സർക്കാരും അധികൃതരും കൂടെ നിൽകുമെന്നാണ്പ്ര തീക്ഷയിലാണ് നാട്ടുകാർ

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog