വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : പായം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ  പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു. 60 കഴിഞ്ഞ വിവിധ വിർഡുകളിൽ നിന്നും  തിരഞ്ഞെടുത്ത 90 വയോജനങ്ങൾക്കാണ് കട്ടിലുകൾ വിതരണം ചെയ്തത്. അഞ്ച് ലക്ഷത്തോളം രൂപ ഇതിനായി പഞ്ചായത്ത് മാറ്റിവച്ചിരുന്നു. ഇതിന്റെ വിതരണോദ്‌ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രജനി നിർവഹിച്ചു.  വൈസ് പ്രസിഡണ്ട് അഡ്വ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. 
പഞ്ചായത്തംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, ജെസ്സി, വി. പ്രമീള, സാജിദ്, അനിൽകുമാർ, പി.പി. കുഞ്ഞൂഞ്ഞ്, ഐസിഡിഎസ് സൂപ്പർ വൈസർ ഗീത തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha