സംയോജിത ആശയ വിനിമയ ജന സമ്പർക്ക ശിൽപ്പശാല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 26 December 2021

സംയോജിത ആശയ വിനിമയ ജന സമ്പർക്ക ശിൽപ്പശാല


ഇരിട്ടി : കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം, ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംയോജിത ആശയ വിനിമയ ജന സമ്പർക്ക ശിൽപ്പശാല  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു.  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഷിജി നടുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു കെ മാത്യു, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് കെ. എസ്. ബാബുരാജന്‍, സിഡിപിഒ ബിജി തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
കോവിഡിന് ശേഷമുള്ള ആരോഗ്യ സംരക്ഷണവും കോവിഡ് കാലത്തെ ശുചീകരണവും ശുചിത്വവും എന്ന വിഷയത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. പി. രവീന്ദ്രനും ,ഐക്യത്തിനും സമാധാനത്തിനും യോഗ (യോഗ ഫോര്‍ ഹാര്‍മണി ആന്റ് പീസ്) എന്നവിഷയത്തില്‍ ഷീല ജനാര്‍ദ്ദനനും (കണ്ണൂര്‍ ആയുഷ് ഗ്രാമം)  ക്ലാസെടുത്തു. തുടര്‍ന്ന് ക്വിസ് മത്സരവും നടന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog