കിഴക്കമ്പലത്തെ ആക്രമണം ഒറ്റപ്പെട്ടത്, അതിഥി തൊഴിലാളികളെ മുഴുവന്‍ വേട്ടയാടരുത്: എം.ബി രാജേഷ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 26 December 2021

കിഴക്കമ്പലത്തെ ആക്രമണം ഒറ്റപ്പെട്ടത്, അതിഥി തൊഴിലാളികളെ മുഴുവന്‍ വേട്ടയാടരുത്: എം.ബി രാജേഷ്


തിരുവനന്തപുരം: കൊച്ചിയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പേരില്‍ അതിഥി തൊഴിലാളികളെ മുഴുവന്‍ വേട്ടയാടരുതെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ എം.ബി രാജേഷ്. ആരു നടത്തിയാലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളായി കണ്ടാല്‍ മതിയെന്നും അതിന്റെ പേരില്‍ അതിഥി തൊളിലാകളെ മുഴുവന്‍ ഒറ്റപ്പെടുത്താന്‍ സമ്മതിക്കില്ലെന്നുമായിരുന്നു സ്പീക്കര്‍ വ്യക്തമാക്കിയത്.

അതേസമയം, കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. അതേസമയം ഈ സംഭവത്തിനു പിന്നാലെ പോലീസുകാര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നേരെ വിമര്‍ശനം ഉയരുന്നുണ്ട്.

യാതൊരു രേഖകളുമില്ലാതെ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ പല ക്യാമ്പിലും തമ്പടിച്ചിരിക്കുന്നതായും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കി വോട്ടുബാങ്ക് ആക്കാനാണ് ചില പാര്‍ട്ടികളുടെ ലക്ഷ്യമെന്നും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പലരും സോഷ്യല്‍ മീഡിയ വഴി ആരോപിക്കുന്നു. കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ തകര്‍ത്തത് മൂന്ന് പോലീസ് ജീപ്പുകള്‍ ആണെന്ന് പോലീസിന്റെ സ്ഥിരീകരണം. അഞ്ഞൂറോളം അന്യസംസ്ഥാന തൊഴിലാളികളാണ് അക്രമം നടത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog