ശ്രീകണ്ഠപുരത്തും പരിസര ടൗണുകളിലും ഹോട്ടൽ പരിശോധന പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ശ്രീകണ്ഠപുരം : നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ ഹോട്ടൽ പരിശോധനയിൽ പഴകിയതും ഉപയോഗ്യശൂന്യവുമായി സൂക്ഷിച്ചതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. ശ്രീകണ്ഠപുരം ടൗൺ,അയിച്ചേരി, കൂട്ടുമുഖം, മടമ്പം, ചെമ്പന്തൊട്ടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽറഫീഖിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.പഴകിയ ബീഫ്, കോഴിയിറച്ചി, പൊറോട്ട, അച്ചാറുകൾ, മത്സ്യക്കറി എന്നിവ പിടിച്ചെടുത്തു.
പരിശോധനയിൽ വൃത്തിഹീനവും ശുചിത്വ രഹിതവുമായി കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും ഹോട്ടൽ ഉൾപ്പെടെയുള്ള ഭക്ഷ്യസാധങ്ങൾ വില്പന നടത്തുന്ന കടകളിൽ കർശന പരിശോധന നടത്തുമെന്നു നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
പരിശോധനക്കു ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ റഫീഖ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ മുനീർ കെ എം, ശാലിജ് വി കെ, സന്ദീപ് എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha