തലശ്ശേരി പെരിങ്ങാടിയിൽ ബോംബുകൾ പൈപ്പിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ; കണ്ടെത്തിയത് ഉഗ്രസ്ഫോടകശേഷിയുള്ള 5 ബോംബുകൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 9 December 2021

തലശ്ശേരി പെരിങ്ങാടിയിൽ ബോംബുകൾ പൈപ്പിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ; കണ്ടെത്തിയത് ഉഗ്രസ്ഫോടകശേഷിയുള്ള 5 ബോംബുകൾതലശ്ശേരി: പെരിങ്ങാടിയിൽ ബോംബുകൾ പൈപ്പിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ ; കണ്ടെത്തിയത് ഉഗ്രസ്ഫോടകശേഷിയുള്ള 5 ബോംബുകൾ

വ്യാഴാഴ്ച രാവിലെയാണ് ന്യൂ മാഹി പ്രിൻസിപ്പൽ എസ് ഐ വിപിനും സംഘവും രഹസ്യവിവരത്തെ തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ തിരച്ചിലിനെത്തിയത്. കാടുമൂടി കിടന്ന പറമ്പിൽ പക്ഷെ ഒന്നും കണ്ടെത്താനായില്ല. തിരികെ വരാനൊരുങ്ങുമ്പോഴാണ് പറമ്പിലെ തിണ്ടിനോട് ചേർന്ന ഭാഗത്ത് കുഴിയെടുത്ത് അടച്ച നിലയിൽ അസി.എസ്.ഐ അനിൽകുമാറിൻ്റെ ശ്രദ്ധയിൽ പെട്ടത്. ഇവിടെ മണ്ണെടുത്തപ്പോൾ ഉള്ളിലേക്ക് പോയ നിലയിൽ പൈപ്പ് കാണപ്പെടുകയും ചെയ്തു. തുടർന്ന് സമീപത്തു നിന്നും ജെ.സി.ബി യെത്തിച്ച് മണ്ണെടുത്തപ്പോൾ രണ്ടര അടി നീളമുള്ള പൈപ്പിനടിയിൽ 200 എംഎം നീളമുള്ള മറ്റൊരു പൈപ്പ് കണ്ടെത്തുകയും ചെയ്തു. ഈ പൈപ്പ് രണ്ട് ഭാഗവും മൂടിയ നിലയിലായിരുന്നു. ഇതിനിടെ വിവരമറിയിച്ച് സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡാണ് ഈ പൈപ്പിൽ നിന്നും 5 നാടൻ ബോംബുകൾ കണ്ടെത്തിയത്. വീടുകൾക്ക് മുന്നിൽ ദിനപത്രങ്ങൾ മഴ നനയാതിരിക്കാൻ ഉപയോഗിക്കുന്ന അതേ രീതിയിലാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. ഉഗ്ര സ്ഫോടക ശക്തിയേറിയ ബോംബുകൾ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog