ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇരിട്ടി : ജൈവ ആവാസ വ്യവസ്ഥക്ക് കോട്ടം വരുത്താതെ  ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത പത്ത് വർഷത്തേക്കുള്ള രൂപരേഖ തയ്യാറാക്കി.  വലയംചാലിലെ ആറളം  വന്യജീവി സങ്കേതം ഓഫീസിൽ 2022 - 2032 വർഷത്തെ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കാനായി നടന്ന  സ്റ്റേക്ക് ഹോൾഡേഴ്‌സ് മീറ്റിങ്ങിലാണ് നിർദ്ദേശം. പശ്ചിമ ഘട്ടത്തിൽ ഏറ്റവും പ്രാധാന്യമേറിയ ജൈവ ആവാസ വ്യവസ്ഥയുള്ള ആറളത്ത് പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും സസ്യങ്ങളുടെയും വിപുലമായ സാനിധ്യം വിവിധ സർവേകളിൽ  കണ്ടെത്തിയിട്ടുണ്ട്. ഇവയുടെയെല്ലാം പരിപോഷണം ഉറപ്പാക്കി വന വിജ്ഞാന കേന്ദ്രമാക്കി സങ്കേതത്തെ മാറ്റും. അതോടൊപ്പം വന്യജീവി സങ്കേതത്തിലെ വിദേശ കാളകളെ മുഴുവൻ ഉന്മൂലനം ചെയ്ത് പരിതസ്ഥിതി പുനഃസ്ഥാപനം ഉറപ്പാക്കും. കാലങ്ങളി നടക്കുന്ന പക്ഷി, ചിത്രശലഭ, മത്സ്യ , സസ്യ സർവേകൾ തുടരും. വാച്ച് ടവർ, ഇന്റർപ്രെട്ടേഷൻ സെന്റർ ഉൾപ്പെടെയുള്ളവ നവീകരിക്കും. കൂടുതലായി ട്രാക്ക് പാതകൾ സ്ഥാപിക്കും. ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ഇവർക്കുള്ള താമസ സൗകര്യങ്ങൾ വിപുലീകരിക്കുകയും വേണം. പ്രകൃതി പദാനക്യാമ്പുകൾ വർദ്ധിപ്പിച്ചു പ്രകൃതിയെ സ്നേഹിക്കുന്ന പുതു തലമുറയെ സൃഷ്ടിക്കണം. വന്യക് മൃഗങ്ങൾ പുറത്തു പോകാതിരിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണം. ഇവക്കു ആവശ്യമായ വിഭവങ്ങൾ വനത്തിനുള്ളിൽ തന്നെ ഒരുക്കണം. പുൽത്തകിടികൾ നിർമ്മിക്കുകയും കാട്ടുതീയെ പ്രതിരിധിക്കാനുള്ള മാർഗ്ഗങ്ങൾ ഒരുക്കുകയും വേണമെന്നും യോഗത്തിൽ നിർദ്ദേശങ്ങളുണ്ടായി. 
എം എൽ എ സണ്ണി ജോസഫ് യോഗം ഉദ്‌ഘാടനം ചെയ്തു.  പാലക്കാട് വൈൽഡ് ലൈഫ്  ചീഫ് ഫോറെസ്റ്റ് കൺസെർവേറ്റർ  കെ.വി ഉത്തമൻ ഐ എഫ് എസ്  അധ്യക്ഷത വഹിച്ചു. കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറെസ്റ്റ് കൺസെർവേറ്റർ ഡി .കെ.  വിനോദ് കുമാർ ഐ എഫ് എസ്  മുഖ്യ പ്ഭാഷണം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ്. കേളകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ടി. അനീഷ്, ആറളം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മിനി ദിനേശൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. പീച്ചി വൈൽഡ്ലൈഫ് വാർഡൻ പി.എം.  പ്രഭു , സൗത്ത് വയനാട് ഡി എഫ് ഒ എ.  ഷജ്ന ,  ആറളം ഫാം സുപ്രണ്ട് ദിനചന്ദ്രൻ, മുൻ ആറളം വൈൽഡ്‌ലൈഫ് വാർഡൻമാരായിരുന്ന ഷെയ്ക് ഹൈദർ ഹുസൈൻ സി സി എഫ് (റിട്ട.), എ.  പദ്മനാഭൻ, ഡി സി എഫ് (റിട്ട.) , ഡോ. സുചനപാൽ കെ എഫ് ആർ ഐ  , തൃശൂർ  സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ് ടെക്‌നിക്കൽ അസി.  ഡോ. കെ.ജെ.  ഡാന്റ്‌സ് , പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോ. ശശികുമാർ,  പത്മനാഭൻ ( സീക്ക് )  എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതം വൈൽഡ്‌ലൈഫ് വാർഡൻ വി. സന്തോഷ്‌കുമാർ  സ്വാഗതവും, അസി. വൈൽഡ്‌ ലൈഫ് വാർഡൻ എൻ. അനിൽകുമാർ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha