കേരളാ കർണ്ണാടക അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി എക്സൈസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 31 December 2021

കേരളാ കർണ്ണാടക അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി എക്സൈസ്ഇരിട്ടി : ന്യൂ ഈയർ ആഘോഷങ്ങളുടെ ഭാഗമായി കേരളാ കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴ മേഖലയിൽ  വാഹന പരിശോധന ശക്തമാക്കി എക്സൈസ്. ലഹരിക്കടത്ത് പിടികൂടാൻ അതീവ പ്രാവീണ്യമുള്ള ഫ്രിഡ എന്ന പോലീസ് നായയുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്.
മയക്കുമരുന്ന് ഉൽപന്നങ്ങൾ കേരളത്തിലേക്ക് എത്തുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് കേരളാ എക്സൈഡ് കിളിയന്തറ ചെക്ക് പോസ്റ്റിൽ രാത്രിയും പകലുമായി വാഹന പരിശോധന കർശനമാക്കിയിരിക്കുന്നത്.  സി.ഐ. സതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി വരുന്നത്. വരും ദിവസങ്ങയിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog