തടയണ നിർമ്മാണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ  പായം ഗ്രാമപഞ്ചായത്തിൽ തടയണ നിർമ്മാണം ആരംഭിച്ചു. വേനൽ കടക്കുന്നതോടെ  ജലക്ഷാമം നേരിടാനിടയുള്ള പ്രദേശങ്ങളിലെ  തോടുകളിലും പുഴകളിലുമായാണ് തടയണകൾ  നിർമ്മിക്കുന്നത്. മുൻ വർഷങ്ങളിൽ ഇത്തരം തടയണ നിർമ്മാണത്തിലൂടെ ഒരു പരിധിവരെ ജലക്ഷാമം നേരിടാൻ പായം പഞ്ചായത്തിന് കഴിഞ്ഞിരുന്നു. തൊഴിലുറപ്പു തൊഴിലാളികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്.  വിളമനയിൽ കൂമൻ തോടിന് കുറുകേ തടയണ നിർമ്മിച്ച് കൊണ്ട്  പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.  രജനി പഞ്ചായത്ത് തല ഉദ്‌ഘാടനം  നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. എം. ജെസി, 
ബിജു കോങ്ങാടൻ, സി ഡി എസ് അംഗം മായാ രമേശൻ , രാധാമണി,  അല്ലി രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha