അനുമോദന സദസ്സ് സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 26 December 2021

അനുമോദന സദസ്സ് സംഘടിപ്പിച്ചുപയ്യന്നൂർ: കണ്ടോത്ത് സെഞ്ച്വറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ അനുമോദിച്ചു.ലാപ്ടോപിൽ ഉബുണ്ടു 18.04 വേർഷനിൽ മലയാളം ടൈപ്പ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയ കണ്ടോത്ത് എ.എൽ.പി.സ്കൂളിലെ രണ്ടാം തരത്തിൽ പഠിക്കുന്ന ധ്യാൻ കൃഷ്ണ ,
കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ സ്വാതി കൃഷ്ണ,
എസ്.എസ്.എൽ.സി പരീക്ഷയിൽ
ഫുൾ എ .പ്ലസ് നേടിയ
സായന്ത് സദാനന്ദൻ,
പ്ലസ് ടു .പരീക്ഷയിൽ ഫുൾ എ.പ്ലസ് നേടിയ അമൽ ഷാജ്, ജില്ലാ അമച്വർ അത് ലറ്റിക് മീറ്റിൽ പതിനാല് വയസ്സിന് താഴെയുള്ള ലോങ്ങ്ജമ്പിൽ ഒന്നാം സ്ഥാനം നേടിയ കെ.ദേവനന്ദ എന്നിവർക്കുള്ള ഉപഹാരം നഗരസഭ കൗൺസിലർമാരായ കെ.യു. രാധാകൃഷ്ണൻ , പി.വി. സുഭാഷ് എന്നിവർ നല്കി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ദിനേശൻ കരിപ്പത്ത് , സെക്രട്ടറി കെ വി .രാജീവൻ, എ.സന്തോഷ്, വി.വൈശാഖ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog