പുതുവത്സര സമ്മാനവുമായി കെ.എസ്.ആര്‍.ടി.സി; ഓണ്‍ലൈന്‍ റിസര്‍വേഷന്‍, ക്യാന്‍സലേഷന്‍ നിരക്ക് കുറച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ ദീര്‍ഘദൂര യാത്രനടത്തുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനും, ടിക്കറ്റ് ക്യാന്‍സലേഷനും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കോര്‍പ്പറേഷന്‍. നിലവില്‍ ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നതിനുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയാണ്. ഇത് 10 രൂപയായി കുറച്ചു. കൂടാതെ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കുകയുമില്ല. ജനുവരി ഒന്നുമുതല്‍ തീരുമാനം നടപ്പിലാകും. 

ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ള ക്യാന്‍സലേഷന്‍ അനുവദിക്കില്ല. 72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും 48 മണിക്കൂറിനും 24 മണിക്കൂറിനും ഇടയില്‍ 25 ശതമാനം, 24 മണിക്കൂറിനും 12 മണിക്കൂറിനും ഇടയില്‍ 40 ശതമാനം, 12 മണിക്കൂറിനും രണ്ട് മണിക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും ക്യാന്‍സലേഷന്‍ നിരക്ക് നല്‍കിയില്‍ മതിയാകും. 

കെ.എസ്.ആര്‍.ടി.സിയുടെ ഫ്രാഞ്ചൈസി/കൗണ്ടര്‍ വഴി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് യാത്രാതീയതി ചില നിബന്ധനകള്‍ക്ക് വിധേയമായി മുന്നോട്ടോ പിന്നോട്ടോ മാറ്റി നല്‍കും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീര്‍ഘദൂര യാത്രക്കാരന് തന്റെ യാത്ര അപ്പോള്‍ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂള്‍ ചെയ്യാനും സാധിക്കും.

മാത്രമല്ല നാലുപേരില്‍ കൂടുതല്‍ പേര്‍ക്ക് ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഒരു ടിക്കറ്റിന്റെ റിസര്‍വേഷന്‍ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്കയാത്ര ടിക്കറ്റ് ഉള്‍പ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഇളവും അനുവദിക്കും. അന്തര്‍സംസ്ഥാന സര്‍വീസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷന്‍ പോയന്റില്‍ എത്തിച്ചേരുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ ലഭ്യമായ എല്ലാ സര്‍വീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിന് വേണ്ടി യാത്രാരേഖയും ഐ.ഡി. കാര്‍ഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളില്‍ 30 കിലോ മീറ്റര്‍ വരെ മാത്രമെ ഈ സൗജന്യം ലഭിക്കുകയുളളൂ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha