സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പനശാലക്ക് ഇന്ന് തുടക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പനശാലക്ക് ഇന്ന് തുടക്കം

കണ്ണൂര്‍ : പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈക്കോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ആരംഭിക്കും.


കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഫ്ളാഗ് ഓഫ് ചെയ്ത് നിര്‍വ്വഹിക്കും. പയ്യന്നൂര്‍ താലൂക്കിന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ടി ഐ മധുസൂദനന്‍ എം എല്‍ എ ഫ്ളാഗ് ഓഫ് ചെയ്യും.


സഞ്ചരിക്കുന്ന വില്പന ശാല എത്തിച്ചേരുന്ന തീയ്യതിയും സ്ഥലവും സമയവും യഥാക്രമം:

കണ്ണൂര്‍ താലൂക്ക്


കണ്ണൂര്‍ ഡിപ്പോ: ഡിസംബര്‍ രണ്ട് - രാവിലെ ഒമ്പത് മണി - ചാലാട്, 10.30 - പള്ളിയാന്‍മൂല, ഉച്ച 12 മണി - അലവില്‍, 2.30 - നീര്‍ക്കടവ്, വൈകിട്ട് 4 മണി - അഴീക്കല്‍.

തലശ്ശേരി ഡിപ്പോ: രാവിലെ 10.30 - കൈതേരി, 12.30 കണ്ണവം കോളനി, വൈകിട്ട് മൂന്ന് മണി - കാര്യാട്ട്പുറം, 4.30 പൂക്കോം, ആറ് മണി - ചൊക്ലി.

ഇരിട്ടി ഡിപ്പോ - രാവിലെ 10 മണി - ഉളിയില്‍, 12 മണി മാടത്തി, ഉച്ച രണ്ട് മണി - വെളിമാനം, വൈകിട്ട് നാല് മണി -ആറളം, ആറ് മണി - എടത്തൊട്ടി.

കണ്ണൂര്‍ ഡിപ്പോ - ഡിസംബര്‍ മൂന്ന് - രാവിലെ ഒമ്പത് മണി - കാനച്ചേരി ചാപ്പ, 11 മണി - മുണ്ടേരി മൊട്ട, 2.30 - മതുക്കോത്ത്, വൈകിട്ട് നാല് മണി - കാപ്പാട്.

തലശ്ശേരി ഡിപ്പോ - രാവിലെ 10 മണി വായന്നൂര്‍, 12 മണി -നിടുംപൊയില്‍, രണ്ട് മണി പൂളക്കുറ്റി, വൈകിട്ട് നാല് മണി കൊളക്കാട്.

ഇരിട്ടി ഡിപ്പോ - രാവിലെ 10 മണി കൊളശ്ശേരി, 12 മണി - കാപ്പുമ്മല്‍, രണ്ട് മണി - കുഴിയില്‍ പീടിക, 3.30 കീഴല്ലൂര്‍, 5.30 - കാരപേരാവൂര്‍.



പയ്യന്നൂര്‍ താലൂക്ക്


ഡിസംബര്‍ രണ്ട് വ്യാഴം രാവിലെ ഒമ്പത് മണി- രാമന്തളി, 11 മണി-പാലക്കോട്, ഉച്ചക്ക് ഒരു മണി-ആലക്കാട്, മൂന്ന് മണി-കുഞ്ഞിമംഗലം,അഞ്ച് മണി- ഏഴോം പഞ്ചായത്ത്. ഡിസംബര്‍ മൂന്ന് വെള്ളി രാവിലെ ഒമ്പത് മണി-എരമം, 11 മണി-മാത്തില്‍, ഉച്ചക്ക് ഒരു മണി-ഓലയമ്പാടി, മൂന്ന് മണി-പൊന്നമ്പാറ, അഞ്ച് മണി- തിരുമേനി


തളിപ്പറമ്പ് താലൂക്ക്


ഡിസംബര്‍ രണ്ട് വ്യാഴം രാവിലെ ഒമ്പത് മണി-അരിപ്പാമ്പ്ര, 11 മണി ഒടുവള്ളി, ഒരു മണി-കരുവഞ്ചാല്‍, മൂന്ന് മണി- വെള്ളാട് കവല, അഞ്ച് മണി-ചീക്കാട്

ഡിസംബര്‍ മൂന്ന് വെള്ളി രാവിലെ ഒമ്പത് മണി-അരിമ്പ്ര, 11 മണി-കൊയ്യം, ഒരു മണി-കൊളത്തൂര്‍, മൂന്ന് മണി-മടമ്പം,അഞ്ച്് മണി -കാഞ്ഞിരക്കൊല്ലി. സബ്സിഡി സാധനങ്ങളും ശബരി ഉല്‍പന്നങ്ങളും മൊബൈല്‍ മാവേലിസ്റ്റോറില്‍ ലഭിക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കരുതണം. 

 


1 Comments

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha