സ്‌കൂളിൽ പെൺകുട്ടികളുടെ ശുചി മുറിയിൽ മൊബൈൽ വച്ച് ദൃശ്യങ്ങൾ പകർത്തി ; പിണറായിയില്‍ അദ്ധ്യാപകൻ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 2 December 2021

സ്‌കൂളിൽ പെൺകുട്ടികളുടെ ശുചി മുറിയിൽ മൊബൈൽ വച്ച് ദൃശ്യങ്ങൾ പകർത്തി ; പിണറായിയില്‍ അദ്ധ്യാപകൻ അറസ്റ്റിൽ


പിണറായിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. യുപി സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ കണ്ട വിദ്യാർത്ഥിനി രക്ഷിതാക്കളെയും അധ്യാപകരെയും വിവരമറിയിക്കുകയായിരുന്നു. പ്രധാനധ്യാപിക വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ പിണറായി ഇൻസ്പെക്ടർ സുമേഷ്, എസ്.ഐ വിനോദ് കുമാർ, വനിതാ ഉദ്യോഗസ്ഥ റമീള എന്നിവർ മൊബൈൽ പരിശോധിച്ച് അധ്യാപകനെ തിരിച്ചറിയുകയായിരുന്നു. സ്കൂളിലെ അറബിക് അധ്യാപകനായ വടകര കോട്ടപ്പള‌ളി സ്വദേശി നൗഷാദിനെ ഉടൻ തന്നെ പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ വകുപ്പും അധ്യാപകനെതിരെ ചുമത്തി. വിവരമറിഞ്ഞ് രക്ഷിതാക്കൾ ഉൾപ്പടെ സ്കൂളിലേക്ക് എത്താൻ തുടങ്ങിയതോടെ പി.ടി.എ യോഗവും ചേർന്നു. അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യവും ഏക സ്വരത്തിലുയർന്നു. ഒരു മാസം മുമ്പാണ് ഇയാൾ സ്കൂളിലെത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog