മനപ്പൂർവം കലാപമുണ്ടാക്കാനാണ് RSS ന്റെ ഉദ്ദേശമെങ്കിൽ ജനകീയമായിത്തന്നെ നേരിടും : SDPI തലശ്ശേരി മണ്ഡലം കമ്മിറ്റി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 December 2021

മനപ്പൂർവം കലാപമുണ്ടാക്കാനാണ് RSS ന്റെ ഉദ്ദേശമെങ്കിൽ ജനകീയമായിത്തന്നെ നേരിടും : SDPI തലശ്ശേരി മണ്ഡലം കമ്മിറ്റിജയകൃഷ്ണൻ മാസ്റ്ററുടെ രക്തസാക്ഷിദിനത്തോടനുബന്ധിച്ചു തലശ്ശേരിയിൽ നടത്തിയ RSS പരിപാടിയിൽ മുസ്ലിം പള്ളികൾ ആക്രമിക്കുമെന്ന രീതിയിലുള്ള ഭീഷണി പ്രകടനം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും RSS നെ തെരുവിൽ നേരിടുവാൻ പൊതുസമൂഹം ഒരുങ്ങിയിരിക്കണമെന്നും SDPI മണ്ഡലം പ്രസിഡണ്ട്‌ അഡ്വ: KC ഷബീർ ആവശ്യപ്പെട്ടു.
 ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകത്തിൽ മുസ്ലീങ്ങൾക്കോ മുസ്ലിം സംഘടനകൾക്കോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രോശ പ്രകടനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എന്ത് വിലകൊടുത്തും ഇത്തരം വെല്ലുവിളികളെ നേരിടുവാൻ SDPI നേതൃത്വം കൊടുക്കുമെന്നും  തുടർച്ചയായുള്ള ഇത്തരം പ്രകോപനപരമായ പ്രസംഗങ്ങളും പ്രകടനങ്ങളും ഗൗരവമായി തന്നെ സമൂഹം കാണണമെന്നും യോഗം അഭിപ്രായപ്പെട്ടു .
നിരന്തരമായ ആക്രോശങ്ങളിലൂടെ മുസ്ലിം സമൂഹവും പൊതുസമൂഹവും ഭയപ്പെടുമെന്നാണ് RSS വ്യാമോഹിക്കുന്നതെങ്കിൽ ഭയത്തിന്റെ ബാലപാഠം എന്താണെന്ന് കൃത്യമായി പഠിപ്പിക്കുവാൻ SDPI യുടെ പ്രവർത്തകർ സജ്ജമാണെന്നും അഡ്വ: kc ഷബീർ കൂട്ടിച്ചേർത്തു.

വിദ്വേഷപ്രസംഗം നടത്തിയവർക്കെതിരെ SDPI മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ലാ തലശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി

യോഗത്തിൽ മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ലാ, വൈസ് പ്രസിഡന്റ്‌ നിയാദ് എന്നിവർ  പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog