സർവകലാശാല സെനറ്റ് മീറ്റിംഗിൽ നിന്നും യുഡിഎഫ് സെനറ്റഗങ്ങൾ ബഹിഷ്കരിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 28 December 2021

സർവകലാശാല സെനറ്റ് മീറ്റിംഗിൽ നിന്നും യുഡിഎഫ് സെനറ്റഗങ്ങൾ ബഹിഷ്കരിച്ചു.


കണ്ണൂർ : വൈസ് ചാൻസിലർ നിയമനത്തിലും, പഠന ബോർഡ്‌ കളുടെ നിയമനങ്ങളും അനുകൂലിച്ചു കൊണ്ട് സെനറ്റിൽ സിണ്ടിക്കേറ്റ് അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് സെനറ്റഗങ്ങൾ ഇറങ്ങിപോയി.

സർവകലാശാല ചട്ടത്തിലെ ആറാം ചാപ്റ്ററിൽ ഏഴമത്തെ ക്ലോസ് പ്രകാരം ബഹു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ സേനറ്റ് അഭിപ്രായം പറയരുത് എന്നുണ്ട്. ആയതിനാൽ പ്രസ്തുത പ്രമേയം ചട്ട വിരുദ്ധമാണെന്ന് സെനറ്റ് അംഗം ഡോ. ആർ. കെ. ബിജു ഉന്നയിച്ചു. പക്ഷെ ഇതൊന്നും പരിഗണക്ക് എടുക്കാതെ വൈസ് ചാൻസിലർ പ്രമേയം അവതരിപ്പിക്കുവാൻ അനുമതി നല്കുകയായിരുന്നു. പ്രസ്തുത തീരുമാനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സെനറ്റഗങ്ങളായ ഡോ. ആർ. കെ. ബിജു, ഡോ. പ്രേമചന്ദ്രൻ കീഴ്ത്ത്, ഷാനവാസ്‌ എസ്., ലത ഇ എസ്, ഡോ. സ്വരൂപ ആർ, സതീശൻ പി. കെ. എന്നിവർ യോഗം ബഹിഷ്കരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog