എൽ എസ് ഡബ്ലിയു എ കെ കണ്ണൂർ ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 28 December 2021

എൽ എസ് ഡബ്ലിയു എ കെ കണ്ണൂർ ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി


പേരാവൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള, കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ അനുബന്ധ മേഖലയിലെ പ്രവർത്തകരെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ജില്ലാ നേതാക്കൾ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി.

കഴിഞ്ഞ 26ന് തളിപ്പറമ്പിൽ വെച്ചാണ് എൽ എസ് ഡബ്ലിയു എ കെ സംസ്ഥാന പ്രസിഡന്റ് അബ്ദുറഹീം കുഴിപ്പുറം ജാഥ ഉദ്‌ഘാടനം ചെയ്തത്.


അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ജാഥ 30ന് തലശ്ശേരിയിൽ സമാപിക്കും. ജില്ലാ പ്രസിഡന്റ് രാജേഷ് ഒ ടി കെ ജാഥ ക്യാപ്റ്റനും, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനോജ് കെ കെ വൈസ് ക്യാപ്റ്റനുമാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog