ഇരിട്ടി എക്സൈസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 9 December 2021

ഇരിട്ടി എക്സൈസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി


ഇരിട്ടി : മലയോരമേഖലയിൽ  വ്യാപകമായി അനധികൃത മദ്യവില്പനയും, വ്യാജമദ്യവും
പെരുകുന്ന സാഹചര്യത്തിൽ  ചെത്തുതൊഴിലാളി യൂണിയൻ ഇരിട്ടി റേഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ്  ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എക്സൈസിൻ്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും, 
പരിശോധനകൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് 
ചെത്തുതൊഴിലാളി യൂണിയൻ ഇരിട്ടി റേഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ 
 മാർച്ചും ധർണയും സംഘടിപ്പിച്ചത്. 
ഇരിട്ടി പാലത്തിനു സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് ടൗൺചുറ്റി എക്സൈസ് ഓഫീസിനുമുന്നിലെത്തിയപ്പോൾ  പൊലീസ്  തടഞ്ഞു. തുടർന്ന് നടന്ന ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ് വൈ .വൈ. മത്തായി ഉദ്ഘാടനം ചെയ്തു. 
റെയിഞ്ച് പ്രസിഡണ്ട് വി.വി. വിനോദ് അധ്യക്ഷത വഹിച്ചു. എൻ. ഐ . സുകുമാരൻ, ഇ. എസ്. സത്യൻ, കെ. പി. വിജയൻ തുടങ്ങിയവ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog