വൈദ്യുതി വാഹനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ വൈദ്യുത തൂണുകളിൽ ചാർജിങ് പോയിന്റ് ; ഒരു യൂണിറ്റ് ചാർജ് ചെയ്യാൻ 9 രൂപ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: ഇരുചക്ര–മുച്ചക്ര വൈദ്യുതി വാഹനങ്ങൾക്ക് ജില്ലയിൽ 100 ചാർജിങ് പോയിന്റുകൾ വരുന്നു. വിവിധ സ്ഥലങ്ങളിൽ വൈദ്യുത തൂണുകളിലാണ് കെഎസ്ഇബി നേതൃത്വത്തിൽ ചാർജിങ് പോയിന്റ് സ്ഥാപിക്കുക. കോഴിക്കോട് കോർപറേഷൻ പരിധിയിൽ നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയം കണ്ടതിനെ തുടർന്നാണു കണ്ണൂരിലും ചാർജിങ് സ്റ്റേഷനുകൾ ഒരുക്കുന്നത്. വൈദ്യുത ഓട്ടോറിക്ഷകൾക്കും സ്കൂട്ടറുകൾക്കും ഓട്ടത്തിനിടയിലെ ഇടവേളകളിൽ റീചാർജ് ചെയ്യാം.

ആദ്യ ഘട്ടം

ശ്രീകണ്ഠപുരം, ഇരിട്ടി, പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ്, പെരുമ്പ, തളിപ്പറമ്പ്, എടക്കാട്, തലശ്ശേരി പഴയ ബസ് സ്റ്റാൻഡ്, പാനൂർ, കൂത്തുപറമ്പ്. കണ്ണൂർ കോർപറേഷൻ പരിധിയിൽ ബെല്ലാർഡ് റോഡ്, താവക്കര ബസ് സ്റ്റാൻഡ് റോഡ്, പൊടിക്കുണ്ട്, കുഞ്ഞിപ്പള്ളി, കാൽടെക്സ്, തെക്കീ ബസാർ, പഴയ ബസ് സ്റ്റാൻഡ്, താഴെചൊവ്വ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha